ലോക പരിസ്ഥിതി ദിനാചരണം 5th June 2025

ഐ എച്ച് ആർ ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിലെ ലോക പരിസ്ഥിതി ദിനാചരണം മെയിൻ ക്യാമ്പസ്സിൽ നടന്ന ഉത്ഘാടന സമ്മേളനത്തോട് കൂടി ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ യോഗത്തിൽ സ്വാഗതം ആശംസിക്കുകയും പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു. മാവേലിക്കര നഗരസഭയിലെ നഗരപിതാവ് ശ്രീ നൈനാൻ സി കുറ്റിശ്ശേരിൽ സമ്മേളനവും റാലിയും ഉത്ഘാടനം ചെയ്ത് സംസാരിച്ചു . തുടർന്ന് ഡിപാർട്ട്മെൻ്റ് ഹെഡുമാരായ ശ്രീ അജീഷ് ആർ , ശ്രീ പ്രദീപ് ജി , ശ്രീവിദ്യ, സീമ, വിജി എസ് കുമാർ എന്നിവരുടെയും സാന്നിദ്ധ്യത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് റാലി നടത്തി.
തുടർന്ന് 11 മണിക്ക് പരിസ്ഥിതി ദിന സെമിനാർ ആരംഭിച്ചു. വിക്രം സാരാഭായി സ്പേസ് സെൻ്ററിലെ മുൻ ഉദ്യോഗസ്ഥനും സി വി രാമൻ ഫൗണ്ടേഷൻ്റെ ചെയർമാനുമായ ശ്രീ അബ്ദുൽ മജീദ് സെമിനാർ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഐഷ വി , പോളി ക്രൈസിസ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികൾക്ക് പോഷകം ലഭിക്കത്തക്ക രീതിയിലുള്ള ഫലവർഗ്ഗങ്ങളും ഫലവൃക്ഷത്തൈകളും ശ്രീ അബ്ദുൾ മജീദ് വിദ്യാർത്ഥികൾക്ക് കൈമാറി.
വിദ്യാർത്ഥി വിദ്യാർത്ഥിനികളും അധ്യാപകരും അഭിപ്രായം രേഖപ്പെടുത്തുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു